മുസ്‌ലിംകള്‍ മോദിയുടെ വിജയത്തിനു സംഭാവന നല്കിയെന്ന് അസം ഖാന്‍

single-img
20 May 2014

azam_khanബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ വിജയത്തില്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്കു പങ്കുണെ്ടന്നും മോദിക്കു വോട്ട് ചെയ്തതിലൂടെ അവര്‍ മതേതരവാദികളാണെന്നു തെളിയിച്ചതായും സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. ആരെയും തോല്പിക്കണമെന്ന അജന്‍ഡയൊന്നും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കില്ല. വ്യാജ വാഗ്ദാനങ്ങള്‍ നല്കിയാണ് ബിജെപി മുസ്‌ലിംകളെ കുടുക്കിയിരിക്കുന്നത്. മോദിയെ പരാജയപ്പെടുത്തേണ്ടതു രാജ്യത്തിന്റെ ആവശ്യമായിരുന്നുവെന്നും അസം ഖാന്‍ കുറ്റപ്പെടുത്തി.

2002 ലെ ഗോദ്ര കലാപത്തെക്കുറിച്ചും മോദിയെക്കുറിച്ചും നിരവധി വിവാദ പരാമര്‍ശങ്ങള്‍ അസം ഖാന്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഖാനെ പ്രചാരണ പരിപാടികളില്‍നിന്നു വിലക്കിയിരുന്നു.