രാജസ്ഥാനെ മുംബൈ കെട്ടു കെട്ടിച്ചു

single-img
20 May 2014

michael_husseyഅഹമ്മദാബാദ്: ഇന്നലെ നടന്ന ഐപിഎല്ലില്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 25 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് എടുത്തു.  മറുപടി ബാറ്റിംഗിനിറങ്ങളിയ രാജസ്ഥാന് 8ന് 153 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഈ ജയത്തോടെ മുംബൈ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.  മുംബൈക്ക് വേണ്ടി 39 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 56 റണ്‍സെടുത്ത ഹസ്സിയാണ് മാന്‍ ഓഫ് ദ മാച്ച്.

ഹസ്സിയും സിമ്മണ്‍സും(51 പന്തില്‍ 62) ചേര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 120 റണ്‍സ് പിറന്നു. മുംബൈ ക്യാപ്റ്റന്‍ 19 പന്തില്‍ 40 റണ്‍സ് നേടി.    ഉന്‍മുക്ത് ചന്ദ് (2), ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സന്‍ (5), സഞ്ജു വി.സാംസണ്‍ (2), കെവിന്‍ കൂപ്പര്‍ (5) അങ്കിത് ശര്‍മ്മ (4), സ്റ്റ്യുവര്‍ട്ട് ബിന്നി (2) എന്നിവര്‍ക്കൊന്നും രാജസ്ഥാന് വേണ്ടി തിളങ്ങാനായില്ല.

48 റണ്‍സ് നേടിയ കരുണ്‍ നായരുംവാലറ്റത്തില്‍ ബ്രാഡ് ഹോഡ്ജയും (40) ജയിംസ് ഫാല്‍ക്‌നറും (31 നോട്ടൗട്ട്) നടത്തിയ ചെറുത്തു നില്‍പ്പാണ് റോയല്‍സിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.  മുംബൈ ഇന്ത്യന്‍സിനുവേണ്ടി കെ. സാന്റോക്കിയും പ്രഗ്യാന്‍ ഓജയും ഹര്‍ഭജന്‍ സിങ്ങും ലെഗ് സ്പിന്നര്‍ ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു.