വിജയിയും അജിത്തും കിളവന്മാർ, അവർ എന്റെ സുഹൃത്തുക്കളല്ല:സന്താനം

single-img
20 May 2014

Santhanamതമിഴ് സിനിമാരംഗത്തെ ഒന്നാം നിരയിലുള്ള ഹാസ്യതാരമായ സന്താനത്തിന്റെ വിടുവായത്തം കാരണം പുലിവാൽ പിടിച്ചുതുടങ്ങി. തന്റെ പുതിയ അഭിമുഖത്തിൽ വിജയ്ക്കും അജിത്ത് കുമാറിനും എതിരെ പരാമർശം നടത്തി വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഇളയദളപതിയും തലയും തന്റെ സുഹൃത്തുക്കൾ അല്ലാ എന്ന പരാമർശമാണ് നടത്തിയത്.

“ഞാൻ ചിമ്പുവിനെ പറ്റിയോ ആര്യയെ പറ്റിയോ ഒന്നും തെറ്റായി പറഞ്ഞിട്ടില്ലാ, വിജയിയും അജിത്തും തന്റെ സുഹൃത്തുക്കളല്ലന്നു മാത്രമല്ല അവരെ സുഹൃത്തുക്കളായി കണ്ടിട്ട് പോലുമില്ല”. അദ്ദേഹം പറഞ്ഞു

‘ ഗൗണ്ടമണി, വടിവേലു, സന്താനം ഇവരിൽ ആരാണ് ഒന്നാമനെന്ന്  ചോദ്യ കർത്താവിനോട് തിരിച്ച് ചോദിച്ച ശേഷം, അതു താൻ തന്നയാണെന്ന് അദ്ദേഹം ഉത്തരവും പറഞ്ഞു’.

‘താൻ യുവനടനാണന്നും അജിത്തും വിജയിയും തന്നെ അപേക്ഷിച്ച് പ്രായം ചെന്നവരാണെന്നും, എന്നാലും അവരെ ഒരിക്കലും മാമനെന്നു വിളിക്കില്ലെന്നും അവരെ അണ്ണനെന്നേ വിളിക്കൂ’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.