വീണ്ടും പഞ്ചാബിന് വിജയം

single-img
20 May 2014

maxwellഡല്‍ഹി: ഐ.പി.എല്ലില്‍ ഡല്‍ഹിക്കെതിരെ പഞ്ചാബിന് നാല് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ഏഴു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ രണ്ടുപന്തുകള്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് ലക്ഷ്യം കണ്ടു. ഓപണര്‍മാരായ വീരേന്ദ്ര സെവാഗ് (23), മനാന്‍ വോഹ്റ (42) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പഞ്ചാബിന് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് അവരെ സമ്മര്‍ദത്തിലാക്കി.

എന്നാല്‍, 35 പന്തിൽ അഞ്ച് ഫോറും ഒരു സിക്സുമടിച്ച് 42 റൺസെടുത്ത് പഞ്ചാബിനെ വിജയത്തിലെത്തിച്ച അക്ഷർ പട്ടേൽ മാൻ ഒഫ് ദ മാച്ചായി. നാലോവറിൽ 22 റൺ നൽകി മാക്സ്മെല്ലിന്റേതടക്കം മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഇംമ്രാൻ താഹിർ ഡല്‍ഹി നിരയിൽ തിളങ്ങിയത്

നേരത്തേ, ദിനേശ് കാര്‍ത്തികിന്‍െറ അര്‍ധശതകവും (44 പന്തില്‍ 69)കെവിന്‍ പീറ്റേഴ്സന്‍െറ (32 പന്തില്‍ 49) മികച്ച ബാറ്റിങ്ങുമാണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്കോറിലത്തെിച്ചത്. ഓപണര്‍ മുരളി വിജയ് (5), സന്ദീപ് ശര്‍മക്ക് വിക്കറ്റ് സമ്മാനിച്ച്  മടങ്ങി. ജെ.പി. ഡുമിനിയോടൊപ്പം (17) ചേര്‍ന്ന് കാര്‍ത്തിക് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയെങ്കിലും വൈകാതെ ഹെന്‍റിക്സിന്‍െറ പന്തില്‍ വീണു.