ബിഹാര്‍ മുഖ്യമന്ത്രി നിതീഷിന്റെ രാജിയില്‍ മാറ്റമില്ലെന്ന് ശരത് യാദവ്

single-img
19 May 2014

Sharad_Yadavനിതീഷ് കുമാറിന്റെ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജി അന്തിമമാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് യാദവ്. ഇക്കാര്യം ഇനി പുനപരിശോധിക്കില്ല. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തെരഞ്ഞെടുക്കും. ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ചിന്തുക്കിന്നില്ലെന്നും ശരത് യാദവ് വ്യക്തമാക്കി.

നിതീഷ് മുഖ്യമന്ത്രി സ്ഥാനത്തു തുടരണമോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് നിയമസഭാ കക്ഷി യോഗം ചേരാനിരിക്കുന്നതിനിടെയാണ് ശരത് യാദവിന്റെ പ്രസ്താവന. ഇതോടെ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി.

വിഷയം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ചയും എംഎല്‍എമാര്‍ യോഗം ചേര്‍ന്നിരുന്നു. നിതീഷ് മുഖ്യമന്ത്രി സ്ഥാനത്തു തുടരണമെന്ന് ഭൂരിപക്ഷം എംഎല്‍എമാരും ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്ര വലിയ പരാജയം നേരിട്ട ശേഷം താന്‍ അധികാരത്തില്‍ തുടരുന്നത് ശരിയല്ലെന്നായിരുന്നു നിതീഷിന്റെ നിലപാട്.