കുട്ടികള്‍ക്ക് സ്‌കൂള്‍ബാഗും നോട്ടുബുക്കുകളുമായി സരിതയെത്തി; പക്ഷേ വാങ്ങാനാളില്ല

single-img
19 May 2014

Saritha-S-Nair-Newskerala5സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായരുടെ പുതിയൊരു മുഖമാണ് തണ്ണിക്കോട് പഞ്ചായത്തില്‍ കണ്ടത്. മലയോര മേഖലയായ തണ്ണിക്കോട് പഞ്ചായത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് സ്‌കൂള്‍ ബാഗും നോട്ടുബുക്കുകളും കുടയും വിതരണം ചെയ്യാനാണ് സരിതയെത്തിയത്. എന്നാല്‍ സരിതയ്ക്ക് കുട്ടികള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന സാധനങ്ങള്‍ അതേപടി മടക്കിക്കൊണ്ടു പോകേണ്ടിവന്നു. സാമൂഹിക പ്രവര്‍ത്തകയുടെ റോളിലേക്ക് ചുവടുമാറിയ സരിതയുടെ സൗജന്യങ്ങള്‍ വാങ്ങാന്‍ ആരും വരാത്തതു തന്നെ കാരണം.

ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ വലിയ പ്രചരണ പരിപാടികളോടെയായിരുന്നു സരിത എസ്. നായരുടെ തുടക്കമെങ്കിലും കൂടെ ചേരാമെന്ന രാഷ്ട്രീയക്കാര്‍ പിന്‍മാറിയതും സരിതയുടെ സാമൂഹിക സേവനത്തിന് തടസ്സമായി.