ഡോ.പ്രസന്നകുമാർ വിദ്യാഭ്യാസ മന്ത്രിക്ക് കത്തു നൽകി

single-img
19 May 2014

mgഎം.ജി സർവകലാശാലയിലേക്ക് പുതിയ വൈസ് ചാന്‍സലറെ നിയമിക്കുമ്പോൾ തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.പ്രസന്നകുമാർ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന് കത്തു നൽകി. യോഗ്യത തിരുത്തൽ വിവാദത്തെ തുടർന്ന വി.സിയായിരുന്ന ഡോ.എ.വി.ജോർജിനെ ഗവർണർ നേരത്തെ പുറത്താക്കിയിരുന്നു.

 

 

 

പുതിയ വി.സിയെ കണ്ടെത്താൻ സർക്കാർ പുതിയ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചാല്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രസന്നകുമാർ കത്തിൽ പറയുന്നു.