വൈദ്യുതി കണക്ഷന്‍ നൽകുന്നതിനിടയിൽ വീടിന്റെ ചുറ്റുമതില്‍ തകർന്നു ;മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് പുനര്‍നിര്‍മിച്ചു

single-img
19 May 2014

ksവൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള ജോലി നടക്കുന്നതിനിടയില്‍ തകര്‍ന്ന ശംഖുംമുഖം സ്വദേശിയുടെ വീടിന്റെ ചുറ്റുമതില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് പുനര്‍നിര്‍മിച്ചു നല്‍കി.

 

 

 

2013 മെയ് 24-നായിരുന്നു സംഭവം. തനിക്കും ഭാര്യയ്ക്കും മക്കള്‍ക്കും വീടിന് ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ സുരക്ഷാ ഭീഷണി ഉണ്ടെന്നാരോപിച്ച് ഫെലിക്‌സ് കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുട്ടത്തറ സീവേജ് പ്ലാന്റിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കേബിളിടുമ്പോഴാണ് മതില്‍ തകര്‍ന്നത്.

 

 

പകരം പുതിയ മതില്‍ നിര്‍മിച്ച് നല്‍കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു.