കമല്‍നാഥ് പ്രതിപക്ഷ നേതാവാകും

single-img
19 May 2014

kamal-nath01_0മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുപിഎ മന്ത്രിസഭയിലെ അംഗവുമായിരുന്ന കമല്‍നാഥ് പ്രതിപക്ഷ നേതാവായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ അധ്യക്ഷ സോണിയ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതൃനിരയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

അമൃത്സറില്‍ അരുണ്‍ ജെയ്റ്റിലിയെ തോല്‍പ്പിച്ച അമരീന്ദര്‍ സിംഗിനെയും വീരപ്പ മൊയ്‌ലിയെയും പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇക്കാര്യം ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പുനസംഘടന നടത്താനും നേതൃത്വം ആലോചിക്കുന്നുണ്ട്.