ബി.ജെ.പി മന്ത്രിസഭയിൽ ചേരാൻ ക്ഷണം ലഭിച്ചിട്ടില്ല :ഇ.ശ്രീധരൻ

single-img
19 May 2014

eബി.ജെ.പി മന്ത്രിസഭയിൽ ചേരാൻ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഡി.എം.ആർ.സി മുൻ ചെയർമാൻ ഇ.ശ്രീധരൻ.ക്യാബിനറ്റ് പദവി ലഭിച്ചാൽ മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ എതിർപ്പില്ല. എന്നാൽ തന്നെപ്പോലെയുള്ള പ്രൊഫഷണലുകൾക്ക് ക്യാബിനറ്റ് പദവി ലഭിക്കുമോയെന്ന് അറിയില്ലെന്നും ശ്രീധരൻ പറഞ്ഞു.

 

 

 

നരേന്ദ്ര മോഡിയുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. തിരഞ്ഞെടുപ്പ് സമയത്ത് പ്രകടന പത്രിക തയ്യാറാക്കുന്നതിന് ബി.ജെ.പി തന്റെ സഹായം തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.