സോളാർ കേസ് : സരിത എസ്.നായരോട് നേരിട്ട് ഹാജരാകാന്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി

single-img
19 May 2014

saritaജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതിയിൽ സോളാർ കേസിലെ മുഖ്യപ്രതി സരിത എസ്.നായരോട് നേരിട്ട് ഹാജരാകാന്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.

 
ഇന്ന് കേസ് പരിഗണിച്ചപ്പോൾ സരിതയുടെ അഭിഭാഷകന്‍ കേസില്‍ തന്റെ വാദം അവതരിപ്പിച്ചെങ്കിലും പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. തുടർന്നാണ് സരിതയോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചത്. സരിത ജാമ്യവ്യവസ്ഥ ലംഘിച്ചതായി പൊലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.