അമിത പലിശയ്ക്ക് പണം:സംസ്ഥാനത്ത് ഞായറാഴ്ച 243 റെയ്ഡുകള്‍ നടത്തി

single-img
19 May 2014

bladeഅമിത പലിശയ്ക്ക് പണം കൊടുത്ത് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച 243 റെയ്ഡുകള്‍ നടത്തി യതായി സംസ്ഥാനപോലീസ് മേധാവി അറിയിച്ചു. 8 പേര്‍ പിടിയിലായി. 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

 

 

ബ്ലാങ്ക് ചെക്ക് ലീഫ്, മുദ്രപ്പത്രം, ആര്‍.സി ബുക്കുകള്‍ തുടങ്ങി അനധികൃതമായി സൂക്ഷിച്ച രേഖകളും ഇന്ന് പിടിച്ചെടുത്തവയില്‍പ്പെടുന്നു. ഇതോടൊപ്പം എറണാകുളം ജില്ലയില്‍ നിന്ന് അഞ്ച് മോട്ടോര്‍ സൈക്കിളുകളും ഒരു ക്വാളിസ് കാറും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ അനധികൃതമായി കൈവശം െവച്ച ആറ് ലക്ഷത്തില്‍പ്പരം രൂപയും കണ്ടെടുത്തു.

 

 

732 കേസുകള്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമിത പലിശക്കാരെക്കുറിച്ചും അനധികൃത പണമിടപാടു സ്ഥാപനങ്ങളെക്കുറിച്ചും പോലീസ് നടത്തുന്ന അന്വേഷണത്തിന്റെയും പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെയും അടിസ്ഥാനത്തിലുള്ള കര്‍ശന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാനപോലീസ് മേധാവി അറിയിച്ചു.