ബീഹാറിൽ ജിതിന് റാം മഞ്ചി മുഖ്യമന്ത്രിയാകും
19 May 2014
ബീഹാറിൽ എസ്.സി/എസ്.ടി, പിന്നോക്ക ജാതി ഉന്നമന മന്ത്രിയുമായ ജിതിന് റാം മഞ്ചി അടുത്ത മുഖ്യമന്ത്രിയാകും. നിതീഷ് കുമാര്‍ തന്നെയാണ് മഞ്ചിയുടെ പേര് മുന്നോട്ട് വെച്ചത്. ബിഹാറിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന മുഷാര്‍ വിഭാഗത്തില്‍പ്പെട്ടയാളാണ് മഞ്ചി. നിതീഷ്കുമാര്‍ രാജി പിന്‍വലിക്കില്ലെന്നും നിതീഷിന്റെ തീരുമാനം അന്തിമമാണെന്നും ജെ.ഡി.യു അധ്യക്ഷന്‍ ശരദ് യാദവും വ്യക്തമാക്കിയിരുന്നു
നേരത്തെ എത്ര സമ്മര്‍ദ്ദമുണ്ടായാലും രാജി പിന്‍വലിക്കില്ലെന്ന് നിലപാടിലായിരുന്നു നിതീഷ് കുമാര്‍. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്വമേറ്റുത്താണ് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചത്.