സഞ്ജയ് ഗുപ്തയുടെ ചിത്രത്തിലൂടെ ഐശ്വര്യാ റായ് മടങ്ങിവരുന്നു

single-img
19 May 2014

aishwarya-rai-hot-sizzlings-wallpaper-23154-1024768ഐശ്വര്യ സിനിമയിലേക്ക് മടങ്ങിവരുന്നു.പ്രമുഖ സംവിധായകന്‍ സഞ്ജയ് ഗുപ്തയുടെ പുതിയ ചിത്രമായ ജസ്ബയില്‍ നായികയാകുന്നത് ഐശ്വര്യാ റായ് ആണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ തിരിച്ചുവരുന്നുവെന്ന ഗോസിപ്പുകള്‍ പരക്കുന്നതിനിടെ സംവിധായകന്‍ സഞ്ജയ് തന്നെയാണ് ജസ്ബയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മുന്‍ ലോകസുന്ദരിയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.

2010ല്‍ പുറത്തിറങ്ങിയ ഗുസാരിഷിലാണ് ഐശ്വര്യ ഒടുവില്‍ അഭിനയിച്ചത്. മകളായ ആരാധ്യയുടെ ജനനത്തോടെയാണ് ഐശ്വര്യ അഭിനയ രംഗത്തുനിന്നും വിട്ട് നിന്നത്.കല്ല്യാൺ ജുവല്ലറിയുടെ പരസ്യത്തിലൂടെ തിരിച്ചു വരവിനുള്ള സൂചന ഐശ്വര്യ നൽകിയിരുന്നു.മജ്ഞു വാര്യരും കല്ല്യാൺ ജുവല്ലറിയിടെ പരസ്യത്തിലൂടെയാണു തിരിച്ച് വരവിനു കളമൊരുക്കിയത്