ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് അഞ്ച് വിക്കറ്റ് ജയം

single-img
19 May 2014

Royalറാഞ്ചി: ഇന്നലത്തെ ഐപിഎല്ലില്‍ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് അഞ്ച് വിക്കറ്റിന് തോല്പിച്ചു.  ആദ്യം ബാറ്റുചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് സുരേഷ് റെയ്‌നയുടെ ബാറ്റിങ് കരുത്തില്‍ (48 പന്തില്‍ 62) 4 വിക്കറ്റിന് 138 റണ്‍സ് നേടിയപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഒരു പന്ത് ബാക്കി നില്‍ക്കെ, 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

ബാറ്റ്‌സ്മാന്മാര്‍ റണ്‍ നേടാന്‍ വിഷമിച്ച മത്സരത്തില്‍ 50 പന്തില്‍നിന്ന് 46 റണ്‍സെടുത്ത ഗെയ്‌ലും 14 പന്തില്‍നിന്ന് 28 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സും ചേര്‍ന്നാണ് ബാംഗ്ലൂരിനെ ജയത്തിലേക്ക് നയിച്ചത്. ഡിവില്ലിയേഴ്‌സാണ് മാന്‍ ഓഫ് ദ മാച്ച്.

അവസാന ഓവറില്‍ ജയിക്കാന്‍ പത്ത് റണ്‍സ് വേണ്ടിയിരുന്ന റോയല്‍സിന് ജയമൊരുക്കിയത് യുവരാജ് സിങ്ങിന്റെ സിക്‌സറാണ്.
നേരത്തെ ബാംഗ്ലൂരിനു വേണ്ടി മുത്തയ്യ മുരളീധരന്‍ 4 ഓവറില്‍ 29 റണ്‍സ് മാത്രം നല്‍കി ഒരു വിക്കറ്റെടുത്തപ്പോള്‍ അസംകാരനായ മീഡിയം പേസര്‍ അബു നെച്ചിം നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കി ധോനിയുടെ വിക്കറ്റെടുത്തു.

സ്‌കോര്‍ ബോര്‍ഡ്

ചെന്നൈ

സ്മിത്ത് സി ഡിവില്ലിയേഴ്‌സ് ബി ആരോണ്‍ 9, മെക്കല്ലം സി സ്റ്റാര്‍ക് ബി ആരോണ്‍ 19, റെയ്‌ന നോട്ടൗട്ട് 62, ഡേവിഡ് ഹസ്സി സി സ്റ്റാര്‍ക്ക് ബി മുരളീധരന്‍ 25, ധോനി സി ഗെയ്ല്‍ ബി നെച്ചിം 7, ജഡേജ നോട്ടൗട്ട് 10, എക്‌സ്ട്രാസ് 6. മൊത്തം 20 ഓവറില്‍ 4 വിക്കറ്റിന് 138.
വിക്കറ്റ്വീഴ്ച: 1-29,2-29,3-104,4-115,

ബൗളിങ് : മുരളീധരന്‍ 4-0-29-1, സ്റ്റാര്‍ക്ക് 4-0-23-0,ആരോണ്‍ 3-0-29-2, നെച്ചിം 4-0-18-1, ചാഹല്‍ 4-0-27-0, സച്ചിന്‍ റാണ 1-0-9-0

ബാഗ്ലൂര്‍

ഗെയ്ല്‍ ബി അശ്വിന്‍ 46, പാര്‍ഥിവ് സി റെയ്‌ന ബി അശ്വിന്‍ 10, കോഹ്ലി സ്റ്റംപ്ഡ് ബി ജഡേജ 27, ഡിവില്ലിയേഴ്‌സ് സി ജഡേജ ബി ഡേവിഡ് ഹസ്സി 28, യുവരാജ് നോട്ടൗട്ട് 13, സച്ചിന്‍ റാണ സി മെക്കല്ലം ബി ഡേവിഡ് ഹസ്സി 1, നെച്ചിം നോട്ടൗട്ട് 4, എക്‌സ്ട്രാസ് 13. മൊത്തം 19.5 ഓവറില്‍ 5 വിക്കറ്റിന് 142.

വിക്കറ്റ് വീഴ്ച : 1-14, 2-75, 3-110, 4-125, 5-138.
ബൗളിങ് : മോഹിത് ശര്‍മ 2-0-13-0, അശ്വിന്‍ 4-1-16-2, ബദ്രി 3-0-15-0,റെയ്‌ന 4-0-20-0, ജഡേജ 4-0-31-1, ഡേവിഡ് ഹസ്സി 2.5-0-38-2