കേരളത്തിൽ ബി.ജെ.പിക്ക് വോട്ട് കൂടിയത് സി.പി.ഐ(എം)​നുള്ള താക്കീത് : വെള്ളാപ്പള്ളി നടേശൻ

single-img
18 May 2014

vellaലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്ക് വോട്ട് കൂടിയത് സി.പി.ഐ(എം)​നുള്ള താക്കീതാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . ഇത് മനസിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ സി.പി.എമ്മിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

 

 

യു.പി.എ സർക്കാരിന്റെ ഭരണത്തിൽ അസംതൃപ്തരായ ഒരു വിഭാഗം ഉണ്ടായിരുന്നു എന്നും അവരുടെ വോട്ടുകൾ ലഭിക്കേണ്ടിയിരുന്നത് സി.പി.എമ്മിനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സി.പി.എമ്മിന്റെ നിലപാടുകൾ വോട്ടുകൾ ബി.ജെ.പിക്ക് ലഭിക്കുന്നതിന് ഇടയാക്കി എന്നും വെള്ളാപ്പള്ളി പറഞ്ഞു.