സംസ്ഥാനത്ത് ഈ അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃതം പഠിച്ചുതുടങ്ങാം

single-img
18 May 2014

sanഈ അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃതം പഠിച്ചുതുടങ്ങാൻ കഴിയും . 2012ല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഈ വര്‍ഷം മുതലാണ് സംസ്‌കൃതപഠനം ഒന്നാംക്ലാസ് മുതല്‍ തുടങ്ങുന്നത്. കുട്ടികള്‍ക്കായുള്ള പാഠപുസ്തകങ്ങളും ഇതിനോടകം തയ്യാറായിക്കഴിഞ്ഞു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതോടൊപ്പം തന്നെ എസ്.സി.ഇ.ആര്‍.ടിയാണ് പാഠപുസ്തകങ്ങളും കൈപ്പുസ്തകങ്ങളും തയ്യാറാക്കിയത്.

 
സംസ്ഥാനത്തെ മുഴുവന്‍ സംസ്‌കൃത അധ്യാപകര്‍ക്കും പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള അഞ്ചുദിവസത്തെ പരിശീലന ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഈ വര്‍ഷം യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ അധ്യാപകരാണ് സംസ്‌കൃതം പഠിപ്പിക്കുക.