ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽവി :എം.എ ബേബി രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ

single-img
18 May 2014

maലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നിന്നേറ്റ തോൽവിക്ക് പിന്നാലെ സി.പി.എം സ്ഥാനാർത്ഥിയും കുണ്ടറ എം.എൽ.എയുമായ എം.എ ബേബി രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ . കുണ്ടറ എം.എൽ.എ സ്ഥാനമൊഴിയാൻ ബേബി സന്നദ്ധത അറിയിച്ചതായാണ് ലഭിക്കുന്ന വിവരം.

 

 

രാജിക്കാര്യം എം.എ ബേബി പി.ബിയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. കുണ്ടറയിൽ എൽ.ഡി.എഫ് വോട്ടുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ബേബി ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്. ഇക്കാര്യം സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യും.

 
അതേ സമയം തോൽവിയുടെ പശ്ചാത്തലത്തിൽ എൽ.ഡിഎഫിൽ നേതൃമാറ്റം ഉണ്ടായേക്കും എന്ന് സി.പി.എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. വിശദമായ ചർച്ചയ്ക്ക് ശേഷം അടുത്ത മാസം പി.ബി ചേരുമെന്നും കാരാട്ട് പറഞ്ഞു.