യു.പി.എയുടെ ദയനീയ പരാജയം; സോണിയയും രാഹുലും രാജിക്കൊരുങ്ങുന്നു

single-img
17 May 2014

Sonia Rahul (1)--621x414യുപിഎയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജി വയ്ക്കാനൊരുങ്ങുന്നു.

തിങ്കളാഴ്ച നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തനസമിതിയില്‍ ഇരുവരും രാജിസന്നദ്ധത അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനവികാരം മനസിലാക്കുന്നുവെന്നും യുപിഎയുടെ തോല്‌വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു.