പയ്യന്നൂരില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരേ വ്യാപക ആക്രമണം

single-img
17 May 2014

Payyannur.10കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരെ വ്യാപക അക്രമം. ഇന്നു പുലര്‍ച്ചെയോടെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. മൂശാരിക്കൊവ്വല്‍, കണ്ണങ്കാട്ട്, ചെറാട്ട് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരേയാണ് അക്രമമുണ്ടായത്.

മൂശാരികൊവ്വലിലെ ഇന്ദിരാഭവന്റെ ഏഴ് ജനല്‍പാളികള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. സമീപത്തെ വടക്കന്‍കൊവ്വല്‍ ഭഗവതിക്ഷേത്രത്തിനു മുന്‍വശത്തെ കോണ്‍ഗ്രസിന്റെ കൊടിമരവും തകര്‍ത്തു. കണ്ണങ്കാട്ട് കോണ്‍ഗ്രസ് ഓഫീസായ മഹാത്മ മന്ദിരത്തിന്റെ 14 ജനല്‍പാളികള്‍ അടിച്ചുതകര്‍ത്തു.

രണ്ടുദിവസം മുമ്പ് അക്രമം നടന്ന എടാട്ട് ചെറാട്ടെ പ്രിയദര്‍ശിനി ഭവനുനേരേ വീണ്ടും അക്രമമുണ്ടായി. കഴിഞ്ഞദിവസം പത്ത് ജനല്‍പാളികള്‍ അടിച്ചുതകര്‍ത്തിരുന്നു. അവശേഷിക്കുന്ന ജനല്‍പാളികള്‍ കൂടി ഇന്നു പുലര്‍ച്ചെ നടന്ന അക്രമത്തില്‍ തകര്‍ക്കപ്പെട്ടു.