നരേന്ദ്ര മോഡിക്ക് പാകിസ്ഥാനിലേക്കും,ശ്രീലങ്കയിലേക്കും ക്ഷണം

single-img
17 May 2014

modiഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പാകിസ്ഥാനിലേക്ക് ക്ഷണം . ഇന്ത്യയുമായുള്ള സ്വരച്ചേർച്ചയിൽ പൊതുവെ പിന്നാക്കം നിൽക്കുന്ന പാകിസ്ഥാന്റെ പ്രധാനമന്ത്രി നവാസ് ഷെരീഫായിരുന്നു മോഡിയെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചത്. മോഡിയെ ടെലിഫോൺ വഴി അഭിനന്ദനം അറിയിക്കുന്നതിനിടെയാണ് നവാസ് ഷെരീഫ് അദ്ദേഹത്തെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചത്.

 

 

പ്രധാനമന്ത്രി നവാസ് ഷെരീഫ് മോഡിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചെന്നും പൊതു തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മികച്ച വിജയത്തിന് അദ്ദേഹം ആശംസകൾ നേർന്നെന്നും പാക്‌ സർക്കാർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

 
നവാസ് ഷെരീഫിനെ കൂടാതെ ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ മോഡിയെ അഭിനന്ദനം അറിയിക്കുകയും ശ്രീലങ്കയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

 

അതേസമയം വിദേശമാധ്യമങ്ങളും മോഡിയുടെ വിജയത്തെ ആഘോഷമാക്കിയിരുന്നു . ദ ഗാർഡിയൻ,​ ദ ന്യൂയോർക്ക് ടൈംസ്,​ ഡെയ്‌ലി മെയ്ൽ,​ ബി.ബി.സി,​ ഡോൺ,​ ഹഫിംഗ്ഡൺ പോസ്റ്റ്,​ സി.എൻ.എൻ. ന്യൂയോർക്ക് പോസ്റ്റ് എന്നിവയുടെ തലക്കെട്ടുകളിലും മോഡി ആയിരുന്നു താരം .