നവീന്‍ പട്‌നായിക് ഒഡീഷയില്‍ നാലാംവട്ടവും മുഖ്യമന്ത്രിയാകും

single-img
17 May 2014

naveen-patnaik01_0ഒഡീഷയില്‍ തുടര്‍ച്ചയായി നാലാംവട്ടം ബിജെഡി അധികാരത്തിലേക്ക്. 147 അംഗ നിയമസഭയില്‍ 113 സീറ്റുകളാണു നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി നേടിയത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനു 18ഉം ബിജെപിക്ക് 12ഉം സീറ്റുകളാണുള്ളത്. കഴിഞ്ഞതവണ 38.66 ശതമാനം വോട്ട് നേടിയ ബിജെഡി ഇക്കുറി വോട്ട് നേട്ടം 42.3 ശതമാനമാക്കി.

കഴിഞ്ഞതവണ 103 സീറ്റാണു ബിജെഡി നേടിയത്. കോണ്‍ഗ്രസിന് 27 അംഗങ്ങളുണ്ടായിരുന്നു. 2009ല്‍ ആറു സീറ്റു മാത്രം നേടിയ ബിജെപി ഇക്കുറി നേട്ടം ഇരട്ടിയാക്കി.