മ്യാന്‍മറിനെതിരേ യുഎസ് ഉപരോധം നീട്ടി

single-img
17 May 2014

Myanmar Mapമ്യാന്‍മറിനെതിരേയുള്ള സാമ്പത്തിക ഉപരോധം ഒരു വര്‍ഷത്തേക്കുകൂടി നീട്ടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ തീരുമാനിച്ചു. ജനാധിപത്യത്തിലേക്കുള്ള പാതയില്‍ മുന്നോട്ടു നീങ്ങുന്നുണെ്ടങ്കിലും മ്യാന്‍മര്‍ ഇനിയും ഏറെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. റാഖിന്‍ സ്റ്റേറ്റില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളില്‍ മ്യാന്‍മര്‍ സൈന്യം ഇടപെടല്‍ തുടരുന്നു-യുഎസ് കോണ്‍ഗ്രസിന് അയച്ച കത്തില്‍ ഒബാമ ചൂണ്ടിക്കാട്ടി.