ജനവിധി മാനിക്കുന്നുവെന്ന് പ്രധാനമന്ത്രി; ഇന്നു രാജിവയ്ക്കും

single-img
17 May 2014

India's PM Singh speaks during India Economic Summit in New Delhiയുപിഎ സര്‍ക്കാരിനെതിരായ ജനവിധി മാനിക്കുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പ്രധാനമന്ത്രിപദം രാജിവയ്ക്കുന്നതിനു മുമ്പ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. തനിക്ക് എല്ലാം നല്കിയത് രാജ്യമാണെന്നും രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും സ്‌നേഹത്തിന് മരണം വരെ നന്ദിയുള്ളവനാണ് താനെന്നും പ്രധാനമന്ത്രി അറിയിച്ചു.

പ്രവര്‍ത്തനകാലയളവില്‍ തന്റെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു. പ്രധാനമന്ത്രി അല്ലാതായാലും രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കും. ഇന്ത്യ ഒരു വന്‍ സാമ്പത്തികശക്തിയായി വളര്‍ന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം രാജ്യത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറാന്‍ തയാറായിരിക്കെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്നു ഉച്ചയ്ക്ക് 12.45-ന് പ്രധാനമന്ത്രിപദം രാജിവയ്ക്കും.

വൈകുന്നേരം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് മന്‍മോഹന്‍ സിംഗ് തന്റെ രാജി സമര്‍പ്പിക്കും. രാജിവയ്ക്കാന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രപതി അദ്ദേഹത്തിന് ഇന്ന് ഉച്ചവരെ സമയം നല്കിയത്.