ഇടുക്കിയിലെ യു.ഡി.എഫിന്റെ തോല്‍വി; കേരളകോണ്‍ഗ്രസ് കാലുവാരിയിട്ടില്ലന്നു ഫ്രാന്‍സിസ് ജോര്‍ജ്

single-img
17 May 2014

44_francis georgeഇടുക്കി ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് അരലക്ഷത്തില്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം കേരളകോണ്‍ഗ്രസിനല്ലന്നു ഫ്രാന്‍സിസ് ജോര്‍ജ്. ഇടുക്കിയില്‍ കേരളകോണ്‍ഗ്രസ് കാലുവാരിയിട്ടില്ല. ഇത്തരത്തിലുള്ള മൂന്നാംതരം പണി കേരളകോണ്‍ഗ്രസ് ചെയ്യല്ലന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേരിട്ട വന്‍തോല്‍വി വന്‍ വിവാദത്തിലേക്ക് വഴിവച്ചിരിക്കുകയാണ്.