ചാലക്കുടിയില്‍ നിന്നും തന്നെ മാറ്റരുതെന്ന് കണ്ണീരോടെ പറഞ്ഞിട്ടും പാര്‍ട്ടി കേട്ടില്ലെന്ന് കെ.പി. ധനപാലന്‍

single-img
17 May 2014

Dhanapalanചാലക്കുടി സീറ്റ് പി.സി. ചാക്കോയ്ക്കു വേണ്ടി മാറാന്‍ പാര്‍ട്ടി നിര്‍ബന്ധിച്ചുവെന്നും ചാലക്കുടിയില്‍ നിന്നു തന്നെ മാറ്റരുതെന്ന് കണ്ണീരോടെ പറഞ്ഞിട്ടും പാര്‍ട്ടി കേട്ടില്ലെന്നും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.പി. ധനപാലന്‍. മണ്ഡലം മാറാന്‍ നേതാക്കള്‍ സമ്മര്‍ദം ചെലുത്തി. ചാക്കോയ്ക്കുവേണ്ടി ഒരുതവണ മാറിനില്ക്കാന്‍ തയാറായിരുന്നുവെന്നും തൃശൂരില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്നും ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എ.കെ. ആന്റണി, മുകുള്‍ വാസ്‌നിക് എന്നിവരുള്‍പ്പെടെയുള്ള ദേശീയ നേതാക്കളും തന്നെ വിളിച്ചുവരുത്തി തൃശൂരില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം തെറ്റാണെന്നു ഫലങ്ങള്‍ തെളിയിച്ചുവെന്നും ധനപാലന്‍ പറഞ്ഞു. ചാലക്കുടിയില്‍ മത്സരിച്ചത് താനായിരുന്നെങ്കില്‍ ജയിച്ചേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.