ക്യാപ്റ്റൻ സി.പി. കൃഷ്ണൻ നായർ അന്തരിച്ചു

single-img
17 May 2014

captainലീലാ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ പത്മഭൂഷൺ ക്യാപ്റ്റൻ സി.പി. കൃഷ്ണൻ നായർ (93) അന്തരിച്ചു. ഇന്നു പുലർച്ചെ 3.30ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു അദ്ദേഹം .സംസ്‌കാരം നാളെ മുംബൈ പവൻസ് ഹൗസ് സാന്താക്രൂസിൽ നടക്കും .

 

 

1922 ഫെബ്രുവരി 9ന് കണ്ണൂർ ജില്ലയിലെ ചിറക്കലിൽ സർക്കാർ ബിൽ കളക്ടറായിരുന്ന കോൽക്കാരൻ അപ്പനായരുടെയും അഴീക്കോട് സ്വദേശിയായ മാധവിയുടെയും മകനായാണ് ചിറ്റാരത്ത് പൂവക്കാട്ട് കൃഷ്ണൻ നായരുടെ ജനനം.

 
പ്രമുഖ വ്യവസായിയായിരുന്ന എ.കെ. നായരുടെ മകൾ ലീലയാണ് ഭാര്യ. ലീല വെഞ്ച്വർ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിവേക്‌നായർ, ലീല വെഞ്ച്വർ ഗ്രൂപ്പിന്റെ കോ- ചെയർമാനും ജോയന്റ് മാനേജിംഗ് ഡയറക്ടറുമായ ദിനേശ് നായർ എന്നിവർ മക്കളാണ്. ലീലാ ഗ്രൂപ്പ് ഡയറക്ടർമാരായ ലക്ഷ്മിയും മധുവുമാണ് മരുമക്കൾ.