നിലവാരമില്ലാത്ത ബാറുകള്‍ തുറക്കേണ്ടെന്നു നികുതി വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

single-img
17 May 2014

barനിലവാരമില്ലാത്ത ബാറുകള്‍ തുറക്കേണ്ടെന്നു നികുതി വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്നവയില്‍ നിലവാരമില്ലാത്തവ പൂട്ടണം എന്നും അതിനുവേണ്ടി ഇപ്പോള്‍ നിലവിലുള്ള 316 ബാറുകളും പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

ഇതിനായി ജില്ലാ തലത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായി എക്‌സൈസ്, ടൂറിസം വകുപ്പുകളിലെ വിദഗ്ധരടങ്ങിയ പരിശോധനാ സമിതികള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.