സഹാറ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

single-img
16 May 2014

Saharaസഹാറ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. സുപ്രീം കോടതി ജസ്റ്റീസ് ജെ.എസ്. ഖേഹറാണ് കേസ് പരിഗണിക്കുന്നതില്‍ നിന്നു പിന്മാറിയത്. സഹാറ കേസ് പരിഗണിക്കുമ്പോള്‍ സമ്മര്‍ദമുണെ്ടന്ന് നേരത്തെ ജസ്റ്റീസ് കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റീസ് ജെ.എസ്. ഖേഹറിന്റെ പിന്മാറ്റം.

ജസ്റ്റീസ് കെ.എസ്. രാധാകൃഷ്ണന്‍ ഇന്നു വിരമിക്കുന്ന സാഹചര്യത്തില്‍ കേസ് പുതിയ ബഞ്ചിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ മാറ്റുന്ന ബഞ്ചില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നാണ് ജസ്റ്റീസ് ജെ.എസ്. ഖേഹര്‍ ആവശ്യപ്പെട്ടത്. സഹാറയുമായി ബന്ധപ്പെട്ട ഒരു കേസും തന്റെ ബഞ്ചിന് നല്കരുതെന്നും അദ്ദേഹം നല്കിയ കത്തില്‍ അറിയിച്ചു.