ദയനീയ തോൽവി ഏറ്റുവാങ്ങിയപ്പോഴും ചിരിച്ച മുഖവുമായി രാഹുൽ ഗാന്ധി

single-img
16 May 2014

eleചരിത്രത്തിലെ ഏറ്റവും ദയനീയ തോൽവി കോൺഗ്രസ് ഏറ്റുവാങ്ങിയപ്പോഴും പാർട്ടി ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ചിരിച്ച മുഖവുമായാണ് മാദ്ധ്യമങ്ങളെ കണ്ടത്. യു.പി.എ അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിക്കൊപ്പം ആയിരുന്നു രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടത്.

 

 

പുതിയ സർക്കാരിന് എല്ലാവിധ ആശംസകളും നേരുന്നു എന്ന് രാഹുൽ പറഞ്ഞു . കോൺഗ്രസ് വളരെ മോശം പ്രകടനമാണ് തിരഞ്ഞെടുപ്പിൽ കാഴ്ചവച്ചത് എന്നും ഉപാദ്ധ്യക്ഷൻ എന്ന നിലയിൽ പാർട്ടിയ്ക്കുണ്ടായ തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

 

 

പാർട്ടിയുടെ പ്രസിഡന്റ് എന്ന നിലയിൽ തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി സോണിയ ഗാന്ധിയും പറഞ്ഞു. എതിരാളികളെ കോൺഗ്രസ് നേരിട്ടു എന്നും എന്നാൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല എന്നും സോണിയ പറഞ്ഞു