ഒഡീഷയില്‍ ബി.ജെ.ഡി നാലാം തവണയും ഭരണം നിലനിര്‍ത്തി

single-img
16 May 2014

navinഒഡീഷയില്‍ ഭരണ കക്ഷിയായ ബി.ജെ.ഡി നാലാം തവണയും 112 സീറ്റുകളുമായി ഭരണം നിലനിര്‍ത്തി. 147 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആണ് ഭരണ കക്ഷിയായ ബി.ജെ.ഡി ഭരണം നിലനിര്‍ത്തിയത്.

 

 

കോണ്‍ഗ്രസ് 12 ഉം ബി.ജെ.പി 18 സീറ്റുകളുമാണ് ഒഡീഷയില്‍ നേടിയത്. അതേസമയം ബി.ജെ.പിയുമായുള്ള സഖ്യം പിരിഞ്ഞ ശേഷം ഒറ്റയ്ക്ക് മത്സരിച്ചാണ് നവീന്‍ പട്‌നായിക് ഇക്കുറി ഭരണം നിലനിര്‍ത്തിയത്.