ഇന്ത്യയില്‍ എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി

single-img
16 May 2014

ltte-logoഎല്‍ടിടിയുടെ നിരോധനം ഇന്ത്യ അഞ്ച് വര്‍ഷം കൂടി നീട്ടി. കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷമായി ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുള്ള സംഘടനയാണ് എല്‍ടിടിഇ. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ടാണ് 1991-ല്‍് ഇന്ത്യയില്‍ എല്‍ടിടിഇയെ നിരോധിച്ചത്.

2009-ല്‍ ശ്രീലങ്കന്‍ പട്ടാളം നടത്തിയ ആക്രമണത്തില്‍ എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴും ഇവരില്‍ ചിലര്‍ തമിഴ് ഈഴം എന്ന ആവശ്യവുമായി രംഗത്തുണ്‌ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇതിനായുള്ള പ്രചാരണങ്ങളും പണപ്പിരിവും ചിലര്‍ നടത്തുന്നതായും നിരോധന ഉത്തരവില്‍ മന്ത്രാലയം വ്യക്തമാക്കുന്നു.