ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഗ്മയ്ക്കും ജയപ്രദയ്ക്കും രാഖി സാവന്തിനും തോല്‍വി

single-img
16 May 2014

nagmaലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രമുഖ നടിമാര്‍ക്കെല്ലാം തോല്‍വി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആയി മത്സരിച്ച നടി നഗ്മ തോറ്റു .ഇവിടെ നാലാം സ്ഥാനത്തായിപ്പോയി നഗ്മ . ബിജെപിയിലെ രാജേന്ദ്ര അഗര്‍വാളാണ് ഇവിടെ ജയിച്ചത്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ മത്സരിച്ച നടി രമ്യ രണ്ടാം സ്ഥാനത്തായി. ജനതാദളിന്റെ പുട്ടരാജുവാണ് ഇവിടെ ജയിച്ചത്.

 
ചണ്ഡീഗഡില്‍ ആം ആദ്മി ടിക്കറ്റില്‍ മത്സരിച്ച ബോളിവുഡ് നടി ഗുല്‍ പാംഗും പരാജയം അറിഞ്ഞു . ബോളിവുഡ് താരമായ കിരണ്‍ ഖേറാണ് ഇവിടെ ജയിച്ചത്. മുംബൈ നോര്‍ത്ത് വെസ്റ്റില്‍ മത്സരിച്ച രാഖി സാവന്തിന് 2004 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ നിന്ന് മത്സരിച്ച ജയപ്രദയ്ക്ക് 24,348 വോട്ടുകളെ ലഭിച്ചുള്ളു.remya