ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മകളും പരാജയപെട്ടു

single-img
16 May 2014

laluലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രി ദേവിക്കും മകള്‍ മിസാ ഭാരതിക്കും ലോക് സഭ തിരഞ്ഞെടുപ്പിൽ പരാജയം. ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡിയാണ് റാബ്രി ദേവിയെ പരാജയപ്പെടുത്തിയത്.

 
ബി.ജെ.പിയിലെ രാംകൃപാല്‍ യാദവിനോട് ആയിരുന്നു മകള്‍ മിസാ ഭാരതി തോറ്റത്. ലാലുവിന്റെ വിശ്വസ്തനായിരുന്ന രാംകൃപാല്‍ യാദവിന്റെ സീറ്റായിരുന്നു പാടലീപുത്ര.എന്നാല്‍ രാംകൃപാല്‍ യാദവിന് സീറ്റ് നിഷേധിച്ച ലാലു അത് മകള്‍ക്ക് നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആര്‍.ജെ.ഡി ജനറല്‍ സെക്രട്ടറിയായിരുന്ന രാംകൃപാല്‍ യാദവ് ബി.ജെ.പിയില്‍ ചേര്‍ന്നാണ് മിസയ്‌ക്കെതിരെ മത്സരിച്ചത്.