ഓപ്പറേഷന്‍ കുബേര: എഎസ്‌ഐ ഉള്‍പ്പെടെ 38 പേര്‍ അറസ്റ്റില്‍

single-img
16 May 2014

police_capബ്ലേഡുകാര്‍ക്കെതിരേയുള്ള പോലീസ് നടപടി- ഓപ്പറേഷന്‍ കുബേര തുടരുന്നതിനിടെ കൊള്ളപ്പലിശയ്ക്കു പണം കടം കൊടുത്ത സംഭവവുമായി ബന്ധപ്പെട്ടു പോലീസ് എഎസ്‌ഐ ഉള്‍പ്പെടെ 38 പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പോലീസ് അറസ്റ്റ്‌ചെയ്തു. പയ്യന്നൂര്‍ സ്റ്റേഷനിലെ എഎസ്‌ഐയാണു കൊള്ളപ്പലിശയ്ക്കു പണം കൊടുത്തതിന്റെ പേരില്‍ പിടിയിലായത്. സംസ്ഥാനത്ത് ഇന്നലെ 638 റെയ്ഡുകള്‍ നടത്തിയതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. 65 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ബ്ലാങ്ക് ചെക്ക് ലീഫ്, മുദ്രപത്രം, ആര്‍സി ബുക്കുകള്‍ തുടങ്ങി അനധികൃതമായി സൂക്ഷിച്ച രേഖകളും പിടിച്ചെടുത്തവയില്‍പ്പെടുന്നു. കൂടാതെ അനധികൃതമായി കൈവശം വച്ച 14 ലക്ഷത്തില്‍പ്പരം രൂപയും കണെ്ടടുത്തു.