സഞ്ജു മിന്നി; രാജസ്ഥാന് ഡല്‍ഹിക്കെതിരെ മികച്ച വിജയം

single-img
16 May 2014

Sanju25 പന്തില്‍ 40 റണ്‍സ് നേടിയ സഞ്ജു വി. സാംസന്റെ മികവില്‍ ഐപിഎല്ലില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഡല്‍ഹിക്കെതിരെ രാജസ്ഥാന് മികച്ച വിജയം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ 62 റണ്‍സിനാണു രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. ഡല്‍ഹിക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

സഞ്ജുവും 50 പന്തില്‍ 64 റണ്‍സ് എടുത്ത അജങ്ക്യ രഹാനെയുടെയും മികവാണ് രാജസ്ഥാനെ 201 ല്‍ എത്തിച്ചത്. ഡല്‍ഹി നിരയില്‍ 61 റണ്‍സ് എടുത്ത തിവാരി മാത്രാണു പിടിച്ചു നിന്നത്.