കേരളത്തില്‍ നോട്ടക്ക് നേട്ടം

single-img
16 May 2014

nota‘നോട്ട’യ്ക്ക് വോട്ടുചെയ്യാന്‍ അവസരം ലഭിച്ച ആദ്യ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ടര്‍മാരില്‍ ഒരു വലിയ വിഭാഗം ‘നോട്ട’ ഉപയോഗിച്ചു എന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു .

 

 

സംസ്ഥാനത്തെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലുമായി നടന്ന തിരഞ്ഞെടുപ്പിൽ 210,055 വോട്ട് നോട്ടയ്ക്ക് ലഭിച്ചു . ഏറ്റവും കൂടുതല്‍ പേര്‍ നോട്ടയ്ക്ക് വോട്ടുചെയ്തത് മലപ്പുറം മണ്ഡലത്തിലാണ് – 21,829 പേര്‍ . രണ്ടാംസ്ഥാനത്ത് ആലത്തൂരാണ് – 21,417 പേർ .

 

 

പത്തനംതിട്ടയും കോട്ടയവുമാണ് നോട്ടയ്ക്ക് കൂടുതല്‍ വോട്ട് കിട്ടിയ മറ്റ് രണ്ട് മണ്ഡലങ്ങള്‍ . പത്തനംതിട്ടയില്‍ 16,447 പേര്‍ നോട്ട ഉപയോഗിച്ചപ്പോൾ കോട്ടയത്ത് 14,024 പേര്‍ നോട്ടയ്ക്ക് വോട്ടു രേഖപ്പെടുത്തി.ഇടുക്കിയില്‍ നോട്ടയ്ക്ക് 12,002 വോട്ട് കിട്ടി.

 

 

സംസ്ഥാനത്ത് മറ്റ് മണ്ഡലങ്ങളില്‍ നോട്ടയ്ക്ക് കിട്ടിയ വോട്ട് താഴെ പറയുന്ന പോലെ:

  • കാസര്‍കോട് 6103;
  • കണ്ണൂര്‍ 7026;
  • വടകര 6107;
  • വയനാട് 10,735;
  • കോഴിക്കോട് 6381;
  • പൊന്നാനി 7494;
  • പാലക്കാട് 11,292;
  • തൃശ്ശൂര്‍ 10,050;
  • ചാലക്കുടി 10,552;
  • എറണാകുളം 9735;
  • ആലപ്പുഴ 11,321;
  • മാവേലിക്കര 9459;
  • കൊല്ലം 7876;
  • ആറ്റിങ്ങല്‍ 6918;
  • തിരുവനന്തപുരം 3287.