തെരഞ്ഞെുടപ്പില്‍ പരാജയം; അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് രാജിവച്ചു

single-img
16 May 2014

tarunലോക്‌സഭാ തെരഞ്ഞെുടപ്പില്‍ അസമില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തിന്റെയും ബിജെപിയുടെ മുന്നേറ്റം തടയാന്‍ കഴിയാത്തതിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് രാജിവച്ചു. പരാജയത്തിന്റെ എല്ലാ ധാര്‍മ്മിക ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായും ആറു സീറ്റില്‍ കുറവ് വന്നാല്‍ രാജിവയ്ക്കുമെന്ന വാക്ക് പാലിക്കുന്നതായും ഗോഗോയ് പറഞ്ഞു.

 

 

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ അസം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ മേഖലയില്‍ ബിജെപിയുടെ തേരോട്ടം തടയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. 2001 മുതല്‍ അസമില്‍ ഭരണത്തിലിരിക്കുന്ന കക്ഷിയാണ് കോണ്‍ഗ്രസ്.