വിയറ്റ്‌നാമില്‍ ചൈനീസ് വിരുദ്ധ സമരം ശക്തിയാര്‍ജ്ജിക്കുന്നു; ചൈനീസ് ഫാക്ടറികള്‍ക്കു ജനക്കൂട്ടം തീവച്ചു

single-img
15 May 2014

map-vietnamവിയറ്റ്‌നാമില്‍ ചൈനീസ് വിരുദ്ധ സമരം ശക്തമായി. ദക്ഷിണ വിയറ്റ്‌നാമിലെ വ്യവസായ മേഖലയില്‍ ചൈനയുടേതുള്‍പ്പെടെ 15 വിദേശഫാക്ടറികള്‍ക്ക് ചൊവ്വാഴ്ച ജനക്കൂട്ടം തീവച്ചു. ചൈനക്കാരുടെ ഉടമസ്ഥതയിലുള്ളതാണെന്നു തെറ്റിദ്ധരിച്ച് തായ്്‌വാന്റെ ഫാക്ടറികളും അഗ്നിക്കിരയാക്കി.

ബിന്‍ഡുവോംഗ് പ്രവിശ്യയില്‍ പ്രകടനം നടത്തിയ 20,000ത്തിലധികം ജീവനക്കാര്‍ നിരവധി ഫാക്ടറികള്‍ക്കു നേരേ ആക്രമണം നടത്തുകയും ചെയ്തു.

ദക്ഷിണ ചൈനാക്കടലില്‍ ചൈന നടത്തുന്ന എണ്ണ പര്യവേഷണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. വിയറ്റ്‌നാം സ്വന്തമെന്ന് അവകാശപ്പെടുന്ന സമുദ്രമേഖലയില്‍ ചൈന എണ്ണഖനനത്തിനുള്ള റിഗ് സ്ഥാപിച്ചിരിക്കുകയാണ്.