തെലുങ്കാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ടിഡിപി-ബിജെപി കക്ഷികളുമായി സഖ്യത്തിനില്ലെന്ന് ടിആര്‍എസ്

single-img
15 May 2014

telanganaനിയമസഭ ഫലപ്രഖ്യാപനം വന്നശേഷം തെലുങ്കാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ടിഡിപി-ബിജെപി കക്ഷികളുമായി സഖ്യത്തിനില്ലെന്നും ഈ കക്ഷികളുടെ പിന്തുണ ആവശ്യപ്പെടില്ലെന്നും അവര്‍ക്കു പിന്തുണ നല്കില്ലെന്നും നിസാമാബാദ് ലോക്‌സഭാ സീറ്റിലെ ടിആര്‍എസ് സ്ഥാനാര്‍ഥി കെ. കവിത അറിയിച്ചു.

ആന്ധ്രയില്‍ ടിഡിപി-ബിജെപി സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും തെലുങ്കാനയില്‍ മുന്‍തൂക്കം കോണ്‍ഗ്രസിനായിരിക്കുമെന്നുമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ടിആര്‍എസിന്റെ പ്രതികരണം.