കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിനെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

single-img
15 May 2014

rainകേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിനെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷം എത്തുന്നതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങിയതായും കാലാവസ്ഥാവിഭാഗം അറിയിച്ചു.

 
എന്നാൽ കാലവര്‍ഷം ചിലപ്പോള്‍ നാലുദിവസത്തെ വ്യത്യാസംവരെ ഉണ്ടായേക്കാം എന്നും കാലാവസ്ഥാവിഭാഗം അറിയിച്ചു.

 

കഴിഞ്ഞയാഴ്ച കേരളത്തില്‍ വ്യാപകമായി വേനല്‍ മഴ ലഭിച്ചിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ലഭിച്ച ശക്തമായ വേനല്‍മഴയായിരുന്നു ഇത്തവണത്തേത്. ഇതു മൂലം കാലവര്‍ഷത്തില്‍ നേരിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.