എന്‍.ഡി.എ. സഖ്യം കേവലഭൂരിപക്ഷം ഉറപ്പാക്കുമെന്ന് എന്‍.ഡി.ടി.വി. എക്‌സിറ്റ് പോള്‍

single-img
15 May 2014

nലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. സഖ്യം കേവലഭൂരിപക്ഷം ഉറപ്പാക്കുമെന്ന് എന്‍.ഡി.ടി.വി. എക്‌സിറ്റ് പോള്‍.

 
സഖ്യത്തിന് 279 സീറ്റ് ലഭിക്കുമെന്നാണ് ഫലത്തില്‍ പറയുന്നത്. കേവല ഭൂരിപക്ഷത്തിന് 272 സീറ്റാണ് വേണ്ടത്. കോണ്‍ഗ്രസ് സഖ്യത്തിന് 103, മറ്റ് പാര്‍ട്ടികള്‍ക്ക് 161 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.ക്ക് 51 മുതല്‍ 61 വരെ സീറ്റുകള്‍ ലഭിക്കും.

 
രാജസ്ഥാനും മധ്യപ്രദേശും ഭരണകക്ഷിയായ ബി.ജെ.പി. തൂത്തുവാരും. മഹാരാഷ്ട്രയില്‍ 30-38 സീറ്റോടെ ബി.ജെ.പി.-ശിവസേനാ സഖ്യം ശക്തമായി തിരിച്ചുവരുമെന്നാണ് പ്രവചനം. തെലങ്കാനയില്‍ ടി.ആര്‍.എസ്. 11 സീറ്റോടെ നേട്ടമുണ്ടാക്കുമ്പോള്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റിലൊതുങ്ങും. സീമാന്ധ്രയില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സും തെലുങ്കുദേശം പാര്‍ട്ടിയും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. തെലുങ്കുദേശത്തിന് 13-ഉം വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സിന് 12-ഉം ലോക്‌സഭാ സീറ്റാണ് പ്രവചിക്കുന്നത്.