ജസ്റ്റിന്‍ ബീബര്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

single-img
15 May 2014

j പ്രമുഖ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച സന്‍ഫെര്‍ണാണ്ടോ താഴ്വരയിലെ ഗോള്‍ഫ് കോഴ്‌സില്‍ തന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവതിയുടെ ഫോണാണ് ഗായകന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്.

 

 

എന്നാല്‍ സംഭവത്തില്‍ ജസ്റ്റിനെ ചോദ്യം ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ലോസ് ആഞ്ജലീസ് പോലീസ് പറഞ്ഞു. പോലീസ് നടപടിയെക്കുറിച്ച് ജസ്റ്റിന്റെ വക്താവ് പ്രതികരിച്ചിട്ടില്ല.