പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വൈദികനെ അമേരിക്ക നാടുകടത്തി

single-img
15 May 2014

വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കത്തോലിക്കാ വൈദികനെ യു.എസ് ഇന്ത്യയിലേക്ക് നാടുകടത്തി. മിനിസോട്ടയിലെ വിനോന ആര്‍ച്ച് ഡയോസീസിനു കീഴിലുള്ള സെന്റ്‌ പീറ്റര്‍ ആന്‍ഡ്‌ പോള്‍ ചര്‍ച്ചിലെ വികാരിയായ ലിയോ ചാള്‍സ് കൊപ്പാളയെയാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ ഡല്‍ഹിയിലെത്തിച്ചത്. 

2013 ജൂണ്‍ എട്ടിനാണ് മിനിസോട്ടയിലെ ബ്ലൂ എര്‍ത്ത് കൌണ്ടിയിലെ  പോലീസ് ലിയോയെ അറസ്റ്റുചെയ്തത്. പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച്ചു എന്നതായിരുന്നു ലിയോയുടെ മുകളില്‍ ആരോപിക്കപ്പെട്ട കുറ്റം.

പെണ്‍കുട്ടിയുടെ അമ്മൂമ്മയുടെ വീട്ടില്‍ നടന്ന ഒരു അത്താഴവിരുന്നിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ലിയോയ്ക്ക് 31 ദിവസത്തെ തടവും കോടതി വിധിച്ചിരുന്നു. തടവുശിക്ഷ കഴിഞ്ഞയുടന്‍ തന്നെ ഇമിഗ്രേഷന്‍ ജഡ്ജിനു മുന്നില്‍ഹാജരാക്കിയ ലിയോയെ നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു.