ബ്‌ളേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ഉള്ള പരാതി ഒതുക്കിയ സംഭത്തെക്കുറിച്ച് അന്വേഷണം

single-img
15 May 2014

rameshബ്‌ളേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ബിജുവും കുടുംബവും ഭീഷണിക്കെതിരെ പോലീസില്‍ നല്‍കിയ പരാതി ഒതുക്കിയ സംഭത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.ജിപി. പത്മകുമാറിന് നിര്‍ദ്ദേശം നല്‍കി. തങ്ങള്‍ താമസിക്കുന്ന വീടൊഴിപ്പിക്കാന്‍ ബ്‌ളേഡുകാര്‍ ഭീഷണിപ്പെടുത്തുന്നു എന്നു ചൂണ്ടിക്കാട്ടി മനോഹരന്‍ ആശാരി നല്‍കിയ പരാതിയാണ് അന്വേഷണം നടത്താതെ ഒത്തുതീര്‍പ്പാക്കി വിട്ടത്.