സുല്ലമുസലാം ഓറിയന്റല്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസിലെ കൂട്ടത്തോല്‍വി; സേ പരീക്ഷ നടത്താന്‍ ഉത്തരവ്

single-img
15 May 2014

schoolഒമ്പതാം ക്ലാസിലെ കൂട്ടത്തോല്‍വിയില്‍ രണ്ടാം തവണയും വിജയിക്കാതെ പോയ ഒരു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ നടന്ന വിശദമായ അന്വേഷണത്തില്‍ അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ‘സേ’ പരീക്ഷ നടത്തുന്നതിന് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അധികാര സ്ഥാപനമായ മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവായി. മൊത്തം 66 വിദ്യാര്‍ഥികളാണ് പരാജയപ്പെട്ടത്.

ഈ ഉത്തരവിനെത്തുടര്‍ന്ന് ഒമ്പതാം ക്ലാസില്‍ ‘സേ’ പരീക്ഷ നടത്തുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തു പത്താം തരത്തിലും ഹയര്‍സെക്കന്‍ഡറി തലത്തിലും ഇപ്പോള്‍ നിലവിലുള്ള സേ പരീക്ഷാ സമ്പ്രദായം ഒമ്പതാം തരത്തില്‍ കൂടി വരുന്നതോടെ എസ്എസ്എല്‍സിക്ക് നൂറു മേനി വിജയത്തിനായി നടത്തുന്ന തെറ്റായ നീക്കങ്ങള്‍ അവസാനിപ്പിക്കാനായേക്കും.

ഒമ്പതാം ക്ലാസില്‍ അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ നടത്തുന്ന ‘സേ’ പരീക്ഷയ്ക്ക് മുമ്പ് ഈ വിദ്യാര്‍ഥികള്‍ക്കായി ഏറ്റവും ചുരുങ്ങിയത് പത്ത് ദിവസത്തെ തീവ്ര പരിശീലന പദ്ധതി കൂടി നടത്തുന്നതിന് നിര്‍ദേശമുണ്ട്. ഇതിനെത്തുടര്‍ന്ന് നടത്തുന്ന സേ പരീക്ഷയില്‍ പ്രമോഷന്‍ നല്‍കാവുന്നവരെ കൂടി അടുത്തു തുടങ്ങാനിരിക്കുന്ന എസ്എസ്എല്‍സി ബാച്ചില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് താത്കാലിക ഉത്തരവ്.