തെരഞ്ഞെടുപ്പ് മതേതരത്വം സംരക്ഷിക്കാനുള്ള പോരാട്ടം; കോണ്‍ഗ്രസിനെ എഴുതിത്തള്ളേണെ്ടന്നു ദിഗ്‌വിജയ് സിംഗ്

single-img
15 May 2014

dwigvijayഈ തെരഞ്ഞെടുപ്പില്‍ മതേതരത്വം സംരക്ഷിക്കാനുള്ള പോരാട്ടമാണു കോണ്‍ഗ്രസ് നടത്തിയതെന്നും ഫലപ്രഖ്യാപനം വരുമ്പോള്‍ കോണ്‍ഗ്രസിനെ എഴുതിത്തള്ളേണെ്ടന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. 1977ലും 1989ലും 1999ലും മാധ്യമങ്ങള്‍ ഞങ്ങളെ എഴുതിത്തള്ളിയെങ്കിലും കോണ്‍ഗ്രസ് അതിശക്തമായി തിരിച്ചുവന്ന കാഴ്ച കാണാന്‍ കഴിഞ്ഞു. 2004ലും 2009ലും സര്‍വേകള്‍ കോണ്‍ഗ്രസിന്റെ പരാജയമാണു പ്രവചിച്ചത്. പക്ഷേ, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഒരിക്കലും സോഷ്യലിസം, മതേതരത്വം എന്നീ ആശയങ്ങളില്‍നിന്നു വ്യതിചലിച്ചിട്ടില്ലെന്നും വികസനത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയ ബിജെപി ഒടുവില്‍ അവസാനഘട്ടത്തില്‍ വര്‍ഗീയ രാഷ്ട്രീയമാണു പ്രചാരണായുധമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.