“രാജകുമാരി ആൾമാർട്ട്” പോത്തൻകോട് പ്രവർത്തനം ആരംഭിച്ചു

single-img
15 May 2014

rajakumari2(പോത്തൻകോട്):രാജകുമാരിയുടെ പുതിയ സംരംഭമായ “രാജകുമാരി ആൾമാർട്ട്” പോത്തൻകോട്ട് പ്രവർത്തനം ആരംഭിച്ചു. രാജകുമാരിയുടെ 16-)മത് ബ്രാഞ്ച് 2014 മേയ് 15 വ്യാഴാഴിച്ച രാവിലെ 10 മണിക്ക് ബഹു.ആരോഗ്യമന്ത്രി ശ്രീ.വി.എസ്.ശിവകുമാർ ഉത്ഘാടനം ചെയ്തു. ആദ്യ വിൽപ്പന ഡോ.സമ്പത്ത് നിർവഹിച്ചു, എം.എ.വാഹിദ് MLA, വർക്കല കഹാർ MLA, വി. ശ്രീകല പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

രണ്ട് പതിറ്റാണ്ട് കൊണ്ട് കേരളത്തിലെ പ്രമുഖ വ്യാപാര ശൃംഖലകളിൽ ഒന്നായി മാറിയ രാജകുമാരി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ രാജകുമാരി ആൾമാർട്ടിൽ നിന്നും ഫാൻസി, ഗിഫ്റ്റ്, ഫുട്വെയർ, സ്കൂൾ ഐറ്റംസ്, ക്രോക്കറി, കോസ്മെറ്റിക്സ്, പ്ലാസ്റ്റിക് ഐറ്റംസ് എന്നിവയോടൊപ്പം നിലമ്പൂർ തേക്ക്, വീട്ടി എന്നിവ കൊണ്ട് ഉണ്ടാക്കിയ ഫർണിച്ചറുകൾ, ബ്രാൻഡഡ് ഹോം അപ്ലയൻസസ്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ ലഭ്യമാകും.

rajakumari2ഉദ്ഘാടന ദിവസം അവിടെ സന്നിഹിതരായിരുന്ന 5 പേർക്ക് നറുക്കെടുപ്പിലൂടെ ഫ്രിഡ്ജുകൾ സമ്മാനമായി നൽകുകയുണ്ടായി. മനു പൂജപ്പുര അവതരിപ്പിച്ച മാജിക് ഷോ ഉദ്ഘാടന ചടങ്ങുകൾക്ക് മിഴിവേകി.