ജയിച്ചാലും തോറ്റാലും അമേഠിയില്‍ നിന്ന് മാറിനില്‍ക്കില്ലെന്ന് കുമാര്‍ വിശ്വാസ്

single-img
14 May 2014

Viswasതെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാലും, തോറ്റാലും അമേഠി മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കില്ലെന്ന് അമേഠിയിലെ എഎപിയുടെ സ്ഥാനാര്‍ഥി കുമാര്‍ വിശ്വാസ്. ജനങ്ങളുടെ വിധി എന്തായാലും താന്‍ അത് അംഗീകരിക്കുമെന്നും മണ്ഡലം വിടുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേത്തിയിലെ വോട്ടര്‍മാരുടെ ഹൃദയം കീഴടക്കുന്നതില്‍ താന്‍ വിജയിച്ചെന്നും 17,500 ജനങ്ങള്‍ അമേത്തിയില്‍ എഎപിയില്‍ ചേര്‍ന്നതായും കുമാര്‍ വിശ്വാസ് സൂചിപ്പിച്ചു.