പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗങ്ങളോട്‌ യാത്ര പറഞ്ഞ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌

single-img
14 May 2014

ManmohanSingh.jpg67പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗങ്ങളോട്‌ യാത്ര പറഞ്ഞ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ മടക്കയാത്രയ്‌ക്ക്‌ ഒരുക്കം തുടങ്ങി. സൗത്ത്‌ ബേ്ലാക്കിലെ ഓഫിസില്‍വച്ചാണു പഴ്‌സണല്‍ സ്‌റ്റാഫിലുള്ള 110 അംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. മറ്റുവകുപ്പുകളിലെ നാനൂറോളം ജീവനക്കാരും പ്രധാനമന്ത്രിയെ കാണാന്‍ എത്തിയിരുന്നു.

 

 

ശനിയാഴ്‌ചയാണു മന്‍മോഹന്‍ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം നിശ്‌ചയിച്ചിരിക്കുന്നത്‌. തുടര്‍ന്ന്‌ അദ്ദേഹം രാഷ്‌ട്രത്തോട്‌ വിടവാങ്ങല്‍ പ്രസംഗം നടത്തും. മന്ത്രിമാര്‍ക്കായി ചായസല്‍ക്കാരവും ഉണ്ടാകും.